മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.ഇതോടെ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഉണ്ടാകില്ല.കോടതി നേരിട്ട് കേസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

author-image
Greeshma Rakesh
Updated On
New Update
masappadi case

tvm vigilance court rejected mathew kuzhalnadans plea seeking an inquiry against the cm and veena vijayan on masappadi case

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: മാസപ്പടി കേസിൽ  മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളി വിജിലൻസ് കോടതി.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.ഇതോടെ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഉണ്ടാകില്ല.കോടതി നേരിട്ട് കേസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

കേസിൽ കോടതിയുടെ നേരിട്ടുള്ള അന്വേഷണം മതിയെന്നാണ് മാത്യു കുഴൽനാടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സിഎംആർഎൽ എന്ന സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരന്റെ ആരോപണം.എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്. 

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജിയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് മാത്യുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. മാത്യു കുഴൽനാടൻ മൂന്ന് രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. സിഎംആർഎല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്സ് ഉൾപ്പെടെ ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും കുഴൽനാടൻ ഹാജരാക്കിയിരുന്നു.

 ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. അതേസമയം സിഎംആർഎല്ലിന് വഴിവിട്ട സഹായം സർക്കാർ ചെയ്‌തെന്ന ആരോപണം വിജിലൻസ് തള്ളി. റവന്യൂ വകുപ്പ് രേഖകൾ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

cm pinarayi vijayan mathew kuzhalnadan veena vijayan masappadi case thiruvananthapuram vigilance court