/kalakaumudi/media/media_files/2026/01/22/sabu-2026-01-22-16-06-50.jpg)
തിരുവനന്തപുരം: ട്വന്റി20 എന്‍ഡിഎയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുപിന്നാലെ ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തിലൂടെ മുന്നണി പ്രവേശനം പ്രഖ്യാപിച്ചു.
ട്വന്റി 20 രൂപീകരണത്തിനു ശേഷം ഇതാദ്യമായിട്ടാണ് പാര്‍ട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാര്‍ജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താന്‍ ഇരിക്കവെയാണ് നിര്‍ണായക നീക്കം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
