/kalakaumudi/media/media_files/2025/07/03/stray-dog-attack-2025-07-03-16-18-04.png)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് തെരുവുനായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് കടിയേറ്റു.ഇതര സംസ്ഥാനത്തൊഴിലാളികളും സ്ത്രീകള്‍ക്കുമുള്‍പ്പടെ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകുന്നേരമാണ് നായ എല്ലാവരെയും ആക്രമിച്ചത്.പോത്തന്‍കോട് ജംങ്ഷന്‍ മുതല്‍ പൂലന്തറവരെ നായ ആക്രമണം തുടര്‍ന്നു.പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലേക്കും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്.ഓടിയവഴി എല്ലാവരെയും നായ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റത്.എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി . നായയെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്.