ട്വൻ്റി 20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം കൺവൻഷനും ഓഫീസ് തുറന്നു

ട്വൻ്റി 20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പാലച്ചുവട് ജംഗ്ഷനിൽ നടന്നു.പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

author-image
Shyam
New Update
sd

തൃക്കാക്കര : ട്വൻ്റി 20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പാലച്ചുവട് ജംഗ്ഷനിൽ നടന്നു.പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ- ഓർഡിനേറ്റർ ലീന സുഭാഷ് , ഡോ. ടെറി തോമസ് , പി. എസ് നൗഷാദ്, ജോജോ വിജയൻ, കെ എ . ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ
എല്ലാ വാർഡുകളിലും മത്സരിക്കുവാൻ തീരുമാനിച്ചു.

Thrikkakara kakkanad news