മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്ക്, ബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും അപകടം

ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്. 

author-image
Greeshma Rakesh
Updated On
New Update
accident

two accidents in malappuram today

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം.കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് അപകടം.വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്. 

അതെസമയം സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു.ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളുമാണ് അപകടത്തിൽ പെട്ടത്. നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല.

ആംബുലൻസിലുണ്ടായിരുന്ന ഗർഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസ് കെഎസ്ഇബി പോസ്റ്റിൽ ഇടിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

 

malappuram accident injury