നാലുലക്ഷത്തിന്റെ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

വിഴിഞ്ഞം കരിമ്പളളിക്കര സ്വദേശി അജീഷ്(33), പൂന്തുറ മാണിക്യവിളാകം സ്വദേശി ഫിറോസ് ഖാന്‍(36) എന്നിവരെയാണ് എക്‌സൈസിന്റെ നെയ്യാറ്റിന്‍കര റേഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.

author-image
Prana
New Update
ganja new

നാലുലക്ഷത്തോളം രൂപ വിലവരുന്ന ഒന്‍പതു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. വിഴിഞ്ഞം കരിമ്പളളിക്കര സ്വദേശി അജീഷ്(33), പൂന്തുറ മാണിക്യവിളാകം സ്വദേശി ഫിറോസ് ഖാന്‍(36) എന്നിവരെയാണ് എക്‌സൈസിന്റെ നെയ്യാറ്റിന്‍കര റേഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ അജീഷ് പൂന്തുറ മാണിക്ക വിളാകത്തുളള അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുളള ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ആറുകിലോ കഞ്ചാവ് സംഘം പിടിച്ചെടുത്തു.
രണ്ടാം പ്രതിയായ ഫിറോസ് ഖാനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ മൂന്നുകിലോ കഞ്ചാവുമടക്കം ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ജെ.എസ്. പ്രശാന്ത്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.രജികുമാര്‍, ജി.സുനില്‍രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, പ്രസന്നന്‍, ലാല്‍കൃഷ്ണ, ശാലിനി എന്നിവരാണ് ഇവരെ പിടികൂടീയത്.

 

arrested ganja Thiruvananathapuram