തിരുവനന്തപുരത്തു ക്ഷേത്രക്കുളത്തില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ മുങ്ങി മരിച്ചു

ആഴക്കൂടുതൽ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ക്ഷേത്രക്കുളത്തിനു ചുറ്റുമതിലും ഗേറ്റും ഉണ്ടായിരുന്നു.

author-image
Subi
New Update
men

തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍കുളിക്കാനിറങ്ങിയരണ്ട്ഓട്ടോറിക്ഷഡ്രൈവർമാർമുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്.പകൽ 11 മണിയോടെ സുഹൃത്തുക്കളായ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു.

ആഴക്കൂടുതൽ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായിക്ഷേത്രക്കുളത്തിനു ചുറ്റുമതിലും ഗേറ്റുംഉണ്ടായിരുന്നു. ഇതുമറികടന്നാണ്മൂന്നുപേരുംകുളിക്കാൻഇറങ്ങിയത്.ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി.

മൂന്നുപേരെ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസ് എടുത്തിട്ടുണ്ട്.

drowned death