വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

author-image
Devina
New Update
vamanapuram

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കീഴാറ്റിങ്ങൽ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തായിരുന്നു അപകടം. കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ ഗോകുൽ (15), ചാലുവിള വീട്ടിൽ നിഖിൽ(15) എന്നിവരാണ് മരിച്ചത്. കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ ഗോകുൽ (15), ചാലുവിള വീട്ടിൽ നിഖിൽ(15) എന്നിവരാണ് മരിച്ചത്.

കല്ലൂർക്കോണം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികളാണ് ഗോകുലും നിഖിലും. വ്യാഴാഴ്ച വൈകിട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയതാണ് ഇരുവരും എന്നാണ് വിവരം. ഇരുവരും അപകടത്തിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകൂട്ടുകാർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.