/kalakaumudi/media/media_files/2026/01/10/rajagiri-2026-01-10-16-56-33.jpg)
കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ 2025 നവംബര്‍ 21ന് വിജ്ഞാപനം ചെയ്ത നാല് പുതിയ തൊഴില്‍ നിയമ കോഡുകളെ സംബന്ധിച്ച് രാജഗിരി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വര്‍ക്ക്പ്ലേസ് ഹാപ്പിനസ് ആന്‍ഡ് കംപ്ലയന്‍സിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് രാജഗിരി ബിസിനസ്സ് സ്‌കൂളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന ശില്‍പ്പശാല രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. സാജു എം.ഡി ഉദ്ഘാടനം ചെയ്തു. കേരള പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റും കിലെയുടെ സീനിയര്‍ ഫെലോയുമായ വര്‍ക്കിച്ചന്‍ പേട്ട, കേരള ഹൈക്കോര്‍ട്ടിലെ സീനിയര്‍ അഡ്വക്കേറ്റ് ബെന്നി പി. തോമസ്, സെന്‍ട്രല്‍ ലേബര്‍ സര്‍വ്വീസില്‍ (സി.എല്‍.എസ്സ്) നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും രാജഗിരി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വര്‍ക്ക്പ്ലേസ് ഹാപ്പിനസ് ആന്റ് കംപ്ലയന്‍സിന്റെ ഡയറക്ടറുമായ ഡോ. യുജിന്‍ ഗോമസ് ജെ. എന്നിവര്‍ വര്‍ക്ക്‌ഷോപ്പില്‍ മുഖ്യപ്രഭാഷകരായി.തൊഴില്‍ നിയമങ്ങള്‍, തൊഴില്‍ബന്ധങ്ങള്‍, വ്യവസായതൊഴിലാളി ബന്ധങ്ങളില്‍ പുതിയ നിയമ കോഡുകള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ചയായി. ശില്‍പ്പാലയില്‍ നിരവധി വിദ്യാര്‍ത്ഥികളും സംരംഭകരും വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
