കോട്ടയം: മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കല്‍ക്കടവിലാണ് അപകടം. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. രണ്ട് മണിയോടെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
കോട്ടയത്ത് വളളം മറിഞ്ഞ് രണ്ട് മരണം
രണ്ട് മണിയോടെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്.
New Update