പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി

വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. കരയില്‍ നിന്ന പെണ്‍കുട്ടി ഉച്ചത്തില്‍ കരഞ്ഞതുകേട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനാലാണ് ഇവരെ ഉടനെ കരക്കെത്തിക്കാനായത്.

author-image
Prana
New Update
peachi dam

peachi dam Photograph: (peachi dam)

തൃശൂര്‍|പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണ അപകടത്തില്‍ മരണം രണ്ടായി. റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടിയാണ് മരിച്ചത്. പട്ടിക്കാട് ചാണോത്ത് സ്വദേശി ആന്‍ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആന്‍ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അര്‍ധരാത്രിയോടെ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.മുങ്ങിത്താണ കുട്ടികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂര്‍ സ്വദേശികളാണ്. പള്ളിക്കുന്ന് അങ്കണവാടിക്കു സമീപത്താണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാന്‍ പോയപ്പോഴാണ് അപകടം.കുട്ടികള്‍ റിസര്‍വോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. കരയില്‍ നിന്ന പെണ്‍കുട്ടി ഉച്ചത്തില്‍ കരഞ്ഞതുകേട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനാലാണ് ഇവരെ ഉടനെ കരക്കെത്തിക്കാനായത്.

peechi dam