കൊല്ലം മരുതിമലയില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു, ഒരാള്‍ മരിച്ചു

അടൂര്‍ സ്വദേശിയായ ശിവര്‍ണ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വൈകിട്ടാണ് ഇരുവരും ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയില്‍ എത്തിയത്.

author-image
Biju
New Update
death

കൊല്ലം: കൊല്ലം മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശിനി മീനുവാണ് മരിച്ചത്. 

അടൂര്‍ സ്വദേശിയായ ശിവര്‍ണ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വൈകിട്ടാണ് ഇരുവരും ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയില്‍ എത്തിയത്. പെണ്‍കുട്ടികള്‍ അപകടകരമായ സ്ഥലത്ത് ഇറങ്ങിയിരിക്കുന്നത് കണ്ട പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. 

സമീപത്തേക്ക് ആളുകള്‍ എത്തും മുമ്പ് കുട്ടികള്‍ ചാടുകയായിരുന്നു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. അടൂര്‍ തൃച്ചേന്ദമംഗലം സ്‌കൂളിലെ 9 ആം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.