കാർ നിയന്ത്രണം വിട്ട് വീടിൻ്റെ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

പത്തനംതിട്ട കോന്നിയിൽ കല്ലേലി പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.പുലർച്ചെ 12:30നാണ് അപകടമുണ്ടായത്.കാറിന്റെ മുൻ ഭാഗം പൂർണമായും ഇളകി മാറിയ നിലയിലാണ്.

author-image
Rajesh T L
New Update
car

പത്തനംതിട്ട  :പത്തനംതിട്ട കോന്നിയിൽ കല്ലേലി പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.പുലർച്ചെ 12:30നാണ് അപകടമുണ്ടായത്.കാറിന്റെ മുൻ ഭാഗം  പൂർണമായും ഇളകി മാറിയ നിലയിലാണ്.പരിക്കേറ്റവരെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാത്രമല്ല വാഹനത്തിനുള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നാണ് പോലീസ് അറിയിച്ചത്.ഇടിയുടെ ആഘാതത്തിൽ ഒരാൾ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

pathanamthitta accident news accident