ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; മലയാളിയടക്കം 2 ജവാന്മാര്‍ക്ക് വീരമൃത്യു

സിആര്‍പിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ തിരുവനന്തപുരം സ്വദേശിയായ ആര്‍. വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്. റേഷന്‍ വാങ്ങാനായി പോകുകയായിരുന്നു സൈനികരാണ് കൊല്ലപ്പെട്ടത്.  

author-image
Athira Kalarikkal
Updated On
New Update
R.Vishnu

R.Vishnu

 

റായ്പുര്‍ : ഛത്തീസ്ഗഡിലെ സുഖ്മയില്‍ നക്‌സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു ജവാന്മാര്‍ക്കു വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. 

സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം. റേഷന്‍ വാങ്ങാനായി പോകുകയായിരുന്നു സൈനികരാണ് കൊല്ലപ്പെട്ടത്.  

 

Chathhisghand Naxalite attack