ദിണ്ടിഗൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

പുതുപ്പെട്ടിയിലെ ദിഡിഗൽ ഫ്‌ളൈ ഓവറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശികളായ ശോഭന,സുധ എന്നിവരാണ് മരിച്ചത്.

author-image
Rajesh T L
New Update
gh

ദിഡിഗൽ :പുതുപ്പെട്ടിയിലെ ദിഡിഗൽ ഫ്‌ളൈ ഓവറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.പത്ത് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികളായ ശോഭന,സുധ എന്നിവരാണ് മരിച്ചത്.തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മിഥുൻരാജിൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം പന്ത്രണ്ട് പേർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.വാഹനം ഫ്‌ളൈഓവറിൻ്റെ വശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ മൂന്ന് വയസുള്ള രണ്ട് കുട്ടികളും ആറ് വയസുള്ള പെൺകുട്ടിയും രണ്ട് സ്ത്രീകളും സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.യാത്രക്കാരെ ജോലി സ്ഥലത്തേക്ക് കൊണ്ടു  വിടുന്നതിനിടെയാണ് അപകടം.

accident news