തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ

മൂന്ന് പേര്‍ക്കാണ് ഇതേ സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്. അതേ സമയം, ചികിത്സയിലുള്ള മൂവരുടേയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. എന്നാല്‍ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല

author-image
Prana
New Update
medical
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ രണ്ടുപേര്‍ക്ക് കൂടി കോളറ രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേര്‍ക്കാണ് ഇതേ സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്. അതേ സമയം, ചികിത്സയിലുള്ള മൂവരുടേയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. എന്നാല്‍ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമിലുള്ളവര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതിന് പിറകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിരുന്നു. കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും