പാലക്കാട് കൊടുവായൂരില്‍ മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കാല്‍നടക്കാരാണ് മരിച്ചത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
65 വയസ്സ് മതിക്കുന്ന പുരുഷനും 60 വയസ്സ് വരുന്ന സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നടന്നുപോവുകയായിരുന്ന രണ്ടുപേരെയും അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ പോലീസ് കസ്റ്റഡിയിലെടുത്തു.