മിനിവാന്‍ ഇടിച്ചു കയറി രണ്ടുപേര്‍ക്ക് ധാരുണാന്ത്യം

പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഒരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ് രാവിലെയാണ് സംഭവം ഉണ്ടായത്.

author-image
Sneha SB
New Update
ACCIDENT KLM

കൊട്ടാരക്കര : കൊല്ലം കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനിവാന്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ പാഞ്ഞുകയറി രണ്ടു മരണം.പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഒരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്.വ്യാഴാഴ് രാവിലെയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.പിന്നാലെ സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്കും ഇടിച്ചുകയറി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.എന്നാല്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്‌സാണ് മരിച്ച സോണിയ.അപകടത്തില്‍ ഓട്ടോ ഡ്രൈവറായ വിജയന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.

 

kollam accident accidental death