കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്.

author-image
anumol ps
New Update
drawning

പ്രതീകാത്മക ചിത്രം


കൊല്ലം: കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊട്ടാരക്കര സദാനന്ദപുരത്ത് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്.കോട്ടൂര്‍ കനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങല്‍ വിദഗ്ധരും പൊലീസും എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.

pond