ഇരിട്ടിയില്‍ രണ്ടുപേര്‍ പുഴയില്‍ മുങ്ങിരിച്ചു

കണ്ണൂര്‍ കൊറ്റാളി സ്വദേശികളായ വിന്‍സന്റ് (42), ആല്‍ബിന്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഉച്ചക്ക് രണ്ടോടെയാണ് അപകടം.

author-image
Prana
New Update
drawned

കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ടു പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ കൊറ്റാളി സ്വദേശികളായ വിന്‍സന്റ് (42), ആല്‍ബിന്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ആല്‍ബിന്‍ പുഴയില്‍ വീണപ്പോള്‍ വിന്‍സന്റ് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഉച്ചക്ക് രണ്ടോടെയാണ് അപകടം.
ക്രിസ്മസിന് ബന്ധുവീട്ടില്‍ വന്നതായിരുന്നു വിന്‍സന്റും ആല്‍ബിനും. പുഴയില്‍ മുങ്ങിയ ഇരുവരെയും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

drowned death iritty river kannur