കഞ്ചാവുമായി അസാം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും വീട്ടില്‍ നിന്നും കണ്ടെത്തിട്ടുണ്ട്. ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

author-image
Prana
New Update
arrest
Listen to this article
0.75x 1x 1.5x
00:00 / 00:00

 3.5 കിലോ കഞ്ചാവുമായി അസാം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ബോയ്സ് ഹോസ്റ്റലിന് സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശികളായ ഹുസൈന്‍ അലി(38), മുഹമ്മദ് സഹുറുദ്ദീന്‍(44) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും പത്തനംതിട്ട പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവര്‍ കുടുങ്ങിയത്. ജില്ലാ നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയും, ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും വീട്ടില്‍ നിന്നും കണ്ടെത്തിട്ടുണ്ട്. ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Arrest