കാക്കനാട് വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

author-image
Shyam
New Update
1

സീ പോർട്ട് എയർ പോർട്ട് റോഡിൽ മീഡിയ അക്കാദമിക്ക് അപകടത്തിൽപ്പെട്ട കാർ


തൃക്കാക്കര: കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.സീ പോർട്ട് എയർ പോർട്ട് റോഡിൽ മീഡിയ അക്കാദമിക്ക് സമീപമാണ് അപകടം നടന്നത്. ഇന്ന് രാത്രി എട്ടേകാലോടെയായിരുന്നു അപകടം.തൃപ്പുണിത്തുറ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രികരെ ഇടിച്ചശേഷം മിഡിയൻ ഇടിച്ചു തകർത്താണ് കാർ നിന്നത്.

car accident kakkanad