കൊല്ലം റെയില്‍വേസ്റ്റേഷനില്‍ കമ്പി തയില്‍ വീണ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

നീരാവില്‍ മേലെ പുത്തന്‍വീട്ടില്‍ സുധീഷിനും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും മൈനാഗപ്പള്ളി കടപ്പയില്‍ എല്‍വിഎച്ച്എസ് അധ്യാപികയുമായ ആശാലതയ്ക്കുമാണ് പരിക്കേറ്റത്

author-image
Sneha SB
New Update
ACCIDENT KOLLAM

കൊല്ലം : കൊല്ലം റെയില്‍വേസ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്പി ഇളകി തലയില്‍ വീണ രണ്ട് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്.നീരാവില്‍ മേലെ പുത്തന്‍വീട്ടില്‍ സുധീഷിനും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും മൈനാഗപ്പള്ളി കടപ്പയില്‍ എല്‍വിഎച്ച്എസ് അധ്യാപികയുമായ ആശാലതയ്ക്കുമാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ചെന്നൈ മെയിലില്‍ വന്ന് റെയില്‍വേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാര്‍.അതിനിടയില്‍ നാല് നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് നീളമുള്ള കമ്പി താഴേക്ക് പതിക്കുകകയായിരുന്നു.സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊഴിലാളികളുടെ കയ്യില്‍നിന്ന് കമ്പി വീണതാണോ എന്ന് പരിശോധിക്കുന്നുണ്ട്.

kollam accident