എറണാകുളം ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂർ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

author-image
Shyam
New Update
ACCIDENT DEATH KNR

മരട്: ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂർ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ഫോറം മാളിൽ നിന്ന് മടങ്ങി വരികയായിരുന്നു ഇരുവരും. കാക്കനാട്ടെ താമസ സ്ഥലത്ത് യുവതിയെ കൊണ്ടുവിടാൻ പോകവെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് മെട്രോ റെയിലിന്‍റെ തൂണിൽ ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ചു തന്നെ ഇരുവരും മരിച്ചു. ഇരുവരുടെയും മൃതദേഹം വെൽകെയർ ആശുപത്രി മോർച്ചറിയിൽ.

kochi accidental death