കണ്ണൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.

author-image
anumol ps
New Update
pond

അപകടസ്ഥലം

 


കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

മൂന്നുകുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

two student drowned