ഇടപ്പള്ളിയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

്ചി: ഇടപ്പള്ളിയിലെ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഹറൂണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്.

author-image
Shyam
New Update
EntU54JYoP6geOLD31zqZEcPKklFWVFfBh9BLKa4

കൊച്ചി: ഇടപ്പള്ളിയിലെ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഹറൂണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം.വിദ്യാർത്ഥികൾ സഞ്ചരിച്ച അമിതവേഗതയിലായിരുന്ന സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് കാറിൻ്റെ ടയറുകൾ തെറിച്ച് പോകുകയും കാർ പൂർണമായും തകരുകയും ചെയ്തിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാൽ തന്നെ ദൃക്സാക്ഷികളുമില്ല.

kochi car accident