കൊല്ലത്ത് ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍

വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു.

author-image
Biju
New Update
death

കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യിലെ വനിതാ ഹോസ്റ്റലില്‍ രണ്ടു പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യര്‍ഥിനിയും മറ്റൊരാള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയില്‍ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോള്‍ ഇരുവരെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവി കബഡി താരമാണ് കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ഥി സാന്ദ്ര അത്‌ലറ്റിക് താരമാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)