ഓണാഘോഷം വേണ്ടെന്ന് ശബ്ദസന്ദേശം; അധ്യാപികമാരെ പിരിച്ചുവിടണമെന്ന് വിദ്യാഭ്യാസവകുപ്പ്

കല്ലുംപുറം സിറാജുല്‍ ഉലും ഇംഗ്ലീഷ് ഹൈസ്‌കൂളിലെ കെ.ജി. വിഭാഗം അധ്യാപികമാരായ കദീജ സി., ഹഫ്‌സ എന്‍.ജി. എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

author-image
Biju
New Update
school

തൃശ്ശൂര്‍: ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികമാരെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. 

കല്ലുംപുറം സിറാജുല്‍ ഉലും ഇംഗ്ലീഷ് ഹൈസ്‌കൂളിലെ കെ.ജി. വിഭാഗം അധ്യാപികമാരായ കദീജ സി., ഹഫ്‌സ എന്‍.ജി. എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. 

നിലവില്‍ കദീജയുടെ പേരിലാണ് കേസ്. അന്വേഷണം തുടരുന്ന മുറയ്ക്ക് ഹഫ്‌സയുടെ പേരിലും കേസുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മതസ്പര്‍ദ്ധ വളര്‍ത്താനിടയാക്കിയ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

എ.സി. മൊയ്തീന്‍ എംഎല്‍എ, വിദ്യാഭ്യസവകുപ്പിലെ ഉദ്യോഗസ്ഥരായ ഡിഡി പി.എം. ബാലകൃഷ്ണന്‍, ഡിഇഒ കെ. രാധ, എഇഒ എ. മൊയ്തീന്‍ എന്നിവര്‍ സ്‌കൂളിലെത്തി.

വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥര്‍ സ്‌കൂള്‍രേഖകള്‍ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട അധ്യാപികമാരെ പിരിച്ചുവിടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിന് കേരളത്തില്‍ ഒരു രീതിയുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് എ.സി. മൊയ്തീന്‍ എംഎല്‍എ പറഞ്ഞു.