പയ്യന്നൂർ: രാമന്തളി കുരിശുമുക്കിൽ തൊഴിലുറപ്പ് തൊഴിലിനു പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കു വാഹനം ഇടിച്ചു കയറി 2 സ്ത്രീ തൊഴിലാളികൾ മരിച്ചു. യശോദ (68), ശോഭ (46) എന്നിവരാണ് മരിച്ചത്. ഗുരുതര നിലയിൽ ലേഖ എന്നയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്തിൽ അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ സ്ഥലത്തേക്കു നടന്നു പോവുകയായിരുന്നു. കുറേപ്പേർ തൊഴിൽസ്ഥലത്ത് എത്തി. പിന്നിലുണ്ടായിരുന്നവരുടെ ഇടയിലേക്കാണ് വാഹനം കയറിയത്.