രണ്ട് വയസ്സുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍;മാതാപിതാക്കൾക്കായി അന്യോഷണം ഊർജ്ജിതമാക്കി പോലീസ്

ശിശുക്ഷേമ സമിതി റെയിൽവേ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെമ്പാടുമുള്ള പൊലീസ് സ്റ്റേഷനിലേയ്ക്ക് കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ വിവരം നൽകുകയായിരുന്നു

author-image
Devina
New Update
kunjiii

തിരുവനന്തപുരം: രണ്ട് വയസുകാരനായ കുഞ്ഞ് ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ മാസം 17ാം തിയതിയാണ് സംഭവമുണ്ടായത്.പൂനെയിൽ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ട്രെയിനിൽ തൃശൂരിലെത്തിയപ്പോഴാണ് സീറ്റിൽ ഒറ്റയ്ക്ക് ഒരു കുട്ടിയെ കണ്ടെത്തിയത്.

ആലുവയിലെത്തിയപ്പോഴേയ്ക്കും റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി റെയിൽവേ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെമ്പാടുമുള്ള പൊലീസ് സ്റ്റേഷനിലേയ്ക്ക് കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ വിവരം നൽകുകയായിരുന്നു.

ഇതുവരെ കുട്ടിയെ കാണാതായി എവിടെയും പരാതി എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയെ ആസൂത്രിതമായി ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.