മലപ്പുറത്ത് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം; പിതാവ് മര്‍ദ്ദിച്ച് കൊന്നെന്ന് പരാതി

കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്

author-image
Rajesh T L
New Update
crime
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: ഉദിരംപൊയിലില്‍ രണ്ടു വയസ്സുകാരിയുടെ മരണത്തില്‍ പിതാവിനെതിരെ പരാതി. കുഞ്ഞിനെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതി നല്‍കി. കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്.

കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞാണ് ഞായറാഴ്ച വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ ശരീരത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് സൂചന.  

കുട്ടിയ കൊലപ്പെടുത്തുന്നത് കണ്ടതായി ബന്ധുക്കളും പറയുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. 

മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. 

 

 

kerala police death malappuram Crime