/kalakaumudi/media/media_files/KzKTanYh1Uv05Qcy5iDs.jpg)
തലച്ചിറ ആള്‍മറയില്ലാത്ത കിണറില്‍ വീണ് രണ്ടുവയസ്സുകാരി മരിച്ചു. മലയാലപ്പുഴ തലച്ചിറ കുരുട്ടുംമൂടിയില്‍ ഷാജിയുടെയും സരളയുടെയും മകള്‍ അരുണിമയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചോടെ പെരുമ്പെട്ടിയിലെ വാടകവീടിന്റെ മുറ്റത്ത് സാഹോദരിമാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.കുട്ടികളുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി കുട്ടിയെ പുറത്തെത്തിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.