വടകര വക്കീല്‍ പാലത്തിന് സമീപം രണ്ടുവയസുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസില്‍ ഷമീറിന്റയും മുംതാസിന്റയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീട്ടില്‍ നിന്ന് കളിച്ച് കൊണ്ടിരിക്കുമ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് വീടിന് ചേര്‍ന്നുള്ള പുഴയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രണ്ടുവയസുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കുറുക്കോത്ത് കെ.സി ഹൗസില്‍ ഷമീറിന്റയും മുംതാസിന്റയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീട്ടില്‍ നിന്ന് കളിച്ച് കൊണ്ടിരിക്കുമ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു
New Update