/kalakaumudi/media/media_files/2026/02/13/121-2026-02-13-06-35-21.jpg)
കൊച്ചി : എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കുന്നത്തുനാട് പൊലീസ് അറസ്റ്റുചെയ്യു.. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ (29), ഇടയത്താളി ഹൈനസ് (30) എന്നിവരാണ് പിടിയിലായത്. ജെക്സനിൽനിന്ന് 16 ഗ്രാം രാസലഹരിയും പിടിച്ചെടുത്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ട് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ എം.ഡി.എം.എ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപംവച്ച് പിടികൂടുകയായിരുന്നു. മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പൊലീസ് പറഞ്ഞു. ജയിൽവാസം കഴിഞ്ഞ് ഒന്നര മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4.5 ഗ്രാം എം.ഡി.എം.എയുമായി എടത്തല എൻ.എ.ഡി ഭാഗത്തുള്ള ഇടയത്താളി ഹൈനസിനെയും (30) ഐരാപുരം തട്ടുപാലം ഭാഗത്തുള്ള വാടകവീട്ടിൽനിന്ന് കുന്നത്തുനാട് പൊലീസ് അറസ്റ്റ്ചെയ്തു. ഇയാൾ ഉപയോഗിക്കാനായി വാങ്ങിയെന്നാണ് മൊഴി. എന്നാൽ വില്പനയുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, വി.എസ്. അബൂബക്കർ, എ.എസ്.ഐമാരായ സി.എ. അബ്ദുൾ റഷീദ്, യു.എ. മുരളീധരൻ, സി.പി.ഒമാരായ ഒ.എസ്. ബിബിൻ രാജ്, കെ.എ. ടോമി, ഡ്രൈവർ എ.എസ്.ഐ സിനോജ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
