/kalakaumudi/media/media_files/2025/12/01/kumarapuram-accident-2025-12-01-10-28-49.jpg)
ആലപ്പുഴ: ദേശീയപ്പാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
കുമാരപുരം സ്വദേശികളായ ഗോകുൽ, ശ്രീനാഥ് എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയൻ ബാങ്കിനു സമീപമായിരുന്നു അപകടം.
ഹരിപ്പാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.]
തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ തലയടിച്ച് റോഡിൽ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും മൃതദേഹങ്ങൾ ഗവ. ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
