മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കെട്ടിടത്തിലെ 19-ാ മത്തെ നിലയില്‍ നിന്നും താഴേക്ക് വീണതാണെന്നാണ് നിഗമനം.നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് ഷാനിഫ. രണ്ടു പെണ്‍മക്കളുണ്ട്.

author-image
Rajesh T L
New Update
death

UAE death

Listen to this article
0.75x1x1.5x
00:00/ 00:00

യുഎഇയിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബുവിനെയാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37 വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം.ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്താണ് യുവതി താമസിക്കുന്നത്. കെട്ടിടത്തിലെ 19-ാ മത്തെ നിലയില്‍ നിന്നും താഴേക്ക് വീണതാണെന്നാണ് നിഗമനം.നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് ഷാനിഫ. രണ്ടു പെണ്‍മക്കളുണ്ട്.  മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

UAE death