യുക്കോ ബാങ്ക് രാജ് ഭാഷ പുരസ്കാരം വിതരണം ചെയ്തു.

യുക്കോ ബാങ്ക് രാജ് ഭാഷ പുരസ്കാരം വിതരണം ചെയ്തു.മഹാരാജാസ് കോളേജിലെ എം എ ഹിന്ദി വിദ്യാർത്ഥികളായ കാവ്യ പ്രേംകുമാർ,ശ്രീലക്ഷ്മി ശ്രീധരൻ എന്നിവർക്ക് യൂക്കോ ബാങ്ക് രാജ്‌ഭാഷ പുരസ്കാരം സമ്മാനിച്ചത്.

author-image
Shyam
New Update
WhatsApp Image 2026-02-26 at 6.50.48 PM

കൊച്ചി: യുക്കോ ബാങ്ക് രാജ് ഭാഷ പുരസ്കാരം വിതരണം ചെയ്തു.മഹാരാജാസ് കോളേജിലെ എം എ ഹിന്ദി വിദ്യാർത്ഥികളായ കാവ്യ പ്രേംകുമാർ,ശ്രീലക്ഷ്മി ശ്രീധരൻ എന്നിവർക്ക് യൂക്കോ ബാങ്ക് രാജ്‌ഭാഷ പുരസ്കാരം സമ്മാനിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഹിന്ദി വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. എ. കെ. ബിന്ദു "നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിൽ ഡിജിറ്റൽ ഹിന്ദി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂക്കോ ബാങ്ക് എറണാകുളം സോണൽ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജർ കുൽദീപ് മിശ്ര, സജിത കെ കളത്തിൽ സീനിയർ മാനേജർ (രാജ്‌ഭാഷ) മഹാരാജാസ് കോളേജിലെ ഹിന്ദി വകുപ്പ് മേധാവി ഡോ. സജി ആർ കുറുപ്പ് എന്നിവർ സംസാരിച്ചു.

uco bank