ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ
കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിൻറെ ട്രയൽ റൺ ഇന്ന് നടത്തും. ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിൻ കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിൻറെ ഭാഗമായിട്ടുള്ള ട്രയല്‍ റണ്ണുകളാണ് നടത്തുന്നത്.രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ്(നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. തിരിച്ച് 11.55നുള്ള സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം അവസാനിക്കും.
ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളുണ്ട്.
കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് വഴി സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ മലയാളികള്‍ക്ക് ഏറെ ഗുണകരമാകും.കണക്ഷന്‍ ട്രെയിനുകളിലൂടെ സംസ്ഥാനത്തിൻറെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും ഈ ഇരുനില ട്രെയിന്‍ പ്രയോജനപ്പെടുത്താനാകും. റെയില്‍വേയ്ക്ക് മികച്ച വരുമാനവുമാകുന്ന ട്രെയിനിൻറെ ട്രയൽ റൺ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.