/kalakaumudi/media/media_files/2025/12/24/tvm-jilla-2025-12-24-08-31-10.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച് യു ഡി എഫ്. വെങ്ങാനൂരില്‍ നിന്ന് വിജയിച്ച് ആഗ്‌നസ് റാണിയെയാണ് യു ഡി എഫ് പോരാട്ടത്തിനായി രംഗത്തിറക്കിയത്. സുധീര്‍ ഷാ പാലോടിനെ യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറാക്കാനും തീരുമാനിച്ചു. സി പി എമ്മിലെ വി പ്രിയദര്‍ശിനി എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് തടയാനാണ് യു ഡി എഫ് ആഗ്‌നസ് റാണിയെ രംഗത്തിറക്കിയത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകള്‍ നേടിയ എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രിയദര്‍ശിനി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്തി 13 സീറ്റുകള്‍ നേടിയ യു ഡി എഫ് ആ പോരാട്ട വീര്യം അധ്യക്ഷ തെരഞ്ഞെടുപ്പിലും പുറത്തെടുക്കാനാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണ ആറ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യു ഡി എഫ് ഇരട്ടിയിലധികം സീറ്റ് നേടിയെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമാകുകയായിരുന്നു. എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റില്‍ പോലും വിജയം കണ്ടിട്ടില്ല.
വി പ്രിയദര്‍ശിനിയെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മികച്ച ഭൂരിപക്ഷത്തിനാണ് കല്ലമ്പലത്ത് വിജയം സ്വന്തമാക്കിയത്. മൊത്തം 15 സീറ്റുകള്‍ നേടിയാണ് എല്‍ ഡി എഫ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്. യു ഡി എഫിന് 13 സീറ്റുകളാണ് നേടാനായത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍
ആദര്‍ശ് ഇലകമണ്‍ (ഇലകമണ്‍), ദീപ അനില്‍ (കിളിമാനൂര്‍), സുധീര്‍ഷാ (കല്ലറ), പി വി രാജേഷ് (വെഞ്ഞാറമൂട്), ജെ യഹിയ ( ആനാട്), ഡോ. കെ ആര്‍ ഷൈജു ( പാലോട്), പ്രദീപ് നാരായണ്‍ (ആര്യനാട്), എല്‍ പി മായാ ദേവി (വെള്ളനാട്), ഗോപു നെയ്യാര്‍ (പൂവച്ചല്‍), ജെ പി ആനി പ്രസാദ് (ഒറ്റശേഖരമംഗലം), ആതിര ഗ്രേസ് ( വെള്ളറട), ഐ വിജയ രാജി (കുന്നത്തുകാല്‍), എസ് കെ ബെന്‍ ഡാര്‍വിന്‍ (പാറശാല), സി ആര്‍ പ്രാണകുമാര്‍ (മരിയാപുരം), ഫ്രീഡ സൈമണ്‍ (കാഞ്ഞിരംകുളം), അഞ്ജിത വിനോദ് കോട്ടുകാല്‍ (ബാലരാമപുരം), ആഗ്‌നസ് റാണി (വെങ്ങാനൂര്‍), ബി ശോഭന (പള്ളിച്ചല്‍), എസ് സുരേഷ് ബാബു (മലയിന്‍കീഴ്), ആര്‍ പ്രീത (കരകുളം), എസ് കാര്‍ത്തിക ( പോത്തന്‍കോട്), മഹാണി ജസീം (കണിയാപുരം), മിനി ജയചന്ദ്രന്‍ (മുരുക്കുംപുഴ), സജിത് മുട്ടപ്പലം (കിഴുവിലം), എസ് ഷീല (ചിറയിന്‍കീഴ്), നബീല്‍ കല്ലമ്പലം (മണമ്പൂര്‍), വി പ്രിയദര്‍ശിനി (കല്ലമ്പലം).
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
