തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഉന്നമിട്ടുള്ള വാർഡ് വിഭജനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗും,ബിജെപിയും.വാർഡ് വിഭജനത്തിന്റെ നടപടി ക്രമത്തിൽ സർക്കാർ അട്ടിമറി നടത്തിയെന്നാണ് ആരോപണം.അതേസമയം വാർഡ് വിഭജനം അശാസ്ത്രീയമെന്ന് ചൂണ്ടി കാണിക്കുകയാണ് യുഡിഎഫും എൻഡിഎയും.
വാർഡ് വിഭജനത്തിന് എതിരെ നിയമനടപടിക്ക് തയ്യാറാക്കുകയാണ് യുഡിഎഫ്. നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് ബിജെപിയും വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന് ഇരു മുന്നണികളും തയ്യാറെടുക്കുകയാണ്