തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിച്ച യു ഡി എഫ് സ്ഥാനാർഥി കുഴഞ്ഞു വീണുമരിച്ചു

ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ച് സിനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ  മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

author-image
Devina
New Update
sinii

തിരുവനന്തപുരം :തിരുവനന്തപുരം കോർപറേഷനിലേക്ക് ഇടവക്കോട് വാർഡിൽ നിന്നും മത്സരിച്ച യു ഡി എഫ് സ്ഥാനാർഥി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു .

വി ആർ സിനി ആണ് മരിച്ചത്.

50  വയസ്സായിരുന്നു .

ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ച് സിനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ  മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിനായിരുന്നു സിനി പരാജയപ്പെട്ടത്.തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു സിനി.

 തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഫാർമസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാർമസി സ്ഥാപനം നടത്തുകയായിരുന്നു.