/kalakaumudi/media/media_files/2025/08/30/adoor-2025-08-30-20-30-22.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.
ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നിയമസഭാ കക്ഷയില്‍ നിന്നും ഒഴിവാക്കി. സെപ്തംബര്‍ പതിനഞ്ചിന് ചേരുന്ന നിയസഭാ സമ്മേളനത്തില്‍ നിന്ന് രാഹുല്‍ അവധിയെടുക്കാന്‍ സാധ്യതയെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം. എന്നാല്‍ രാഹുല്‍ നിയമസഭാ സമ്മേളനത്തിലേയ്ക്ക് വരുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ വ്യക്താക്കുന്നത്.
ഇതിനെക്കാള്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ രാഹുല്‍ വരാതിരിക്കുന്നത് എന്തിനെന്നാണ് ചോദ്യം. സമാന അഭിപ്രായം കെപിസിസി പ്രസിഡന്റും പ്രകടിപ്പിക്കുന്നു. ഒരു എംഎല്‍എയോട് നിയമസഭയില്‍ വരരുതെന്ന് ഒരു പാര്‍ട്ടിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ ചോദ്യം. മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കേണ്ടി വരും. സസ്‌പെന്‍ഡ് ചെയ്തതിനാല്‍ പാര്‍ട്ടിയുടെ സമയം രാഹുലിന് കൊടുക്കില്ല.
രാഹുലിന്റെ ഇരിപ്പിടം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കണമോയെന്ന് ആലോചിച്ച് തീരുമാനിക്കും. അതിന് സമയമുണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. നിയമസഭാ കക്ഷിയില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയെന്ന് അറിയിച്ച് സ്പീക്കര്‍ക്ക് ഇതുവരെ കത്തു നല്‍കിയിട്ടില്ല. ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ ഒരു വിഭാഗം നേതാക്കള്‍ക്ക് രാഹുലിനോട് സഹതാപമുണ്ട് . എന്നാല്‍ രാഹുല്‍ പാലക്കാടേയ്ക്ക് വന്നാല്‍ ശക്തമായ സമരമെന്നാണ് ബിജെപി മുന്നറിയിപ്പ് .രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് ബിജെപിനടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.