ആഗോള അയ്യപ്പ സംഗമം: യുഡിഎഫ് പങ്കെടുക്കുന്നതില്‍ തീരുമാനം ഇന്ന്

അയ്യപ്പ സംഗമത്തില്‍ നടക്കുന്നത് രാഷ്ട്രീയമെന്നാണ് യുഡിഎഫിന്റെ ആരോപണം. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്.

author-image
Biju
New Update
sabarimala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ യുഡിഎഫ് തീരുമാനം ഇന്ന്. അയ്യപ്പ സംഗമം ബഹിഷ്‌ക്കരിക്കണം എന്നാണ് ഇന്നലെ രാത്രി ചേര്‍ന്ന യുഡിഎഫ് ഓണ്‍ലൈന്‍ യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. അതേസമയം, എന്‍എസ്എസ് പങ്കെടുക്കുന്നതാണ് മുന്നണിയെ കുഴക്കുന്നത്. നിലപാട് പ്രഖ്യാപിക്കാന്‍ രാവിലെ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം നടക്കും.

അയ്യപ്പ സംഗമത്തില്‍ നടക്കുന്നത് രാഷ്ട്രീയമെന്നാണ് യുഡിഎഫിന്റെ ആരോപണം. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. 

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലെത്തി ക്ഷണക്കത്ത് നല്‍കി. എന്നാല്‍, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മടങ്ങുകയായിരുന്നു.

sabarimala temple