നിയമസഭ തിരഞ്ഞെടുപ്പ്; നാളെ യുഡിഎഫ് യോഗം, സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും

നാളെ യുഡിഎഫ് യോഗം ചേരും.സീറ്റ് വിഭജനം തീരുമാനിക്കും.സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും നേരത്തേയാക്കാന്‍ കോണ്‍ഗ്രസും ഒരുങ്ങുകയാണ്.മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും

author-image
Biju
New Update
V D SATHEESAN ON ELECTION

തിരുവനന്തപുരം:  നിയമസഭ തിരഞ്ഞെടുപ്പിന് നേരത്തെ കളത്തില്‍ ഇറങ്ങാന്‍ യുഡിഎഫ്.സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും.നാളെ യുഡിഎഫ് യോഗം ചേരും.സീറ്റ് വിഭജനം തീരുമാനിക്കും.സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും നേരത്തേയാക്കാന്‍ കോണ്‍ഗ്രസും ഒരുങ്ങുകയാണ്.മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും,

1.ഉറപ്പായും ജയിക്കുന്ന സീറ്റുകള്‍

2. ശക്തമായി പ്രവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കുന്ന സീറ്റുകള്‍

3,സാധ്യത കുറഞ സീറ്റുകള്‍

എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും.മൂന്നിനും പ്രത്യേക തന്ത്രങ്ങള്‍ ഉണ്ടാക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ കിട്ടിയത് . സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ വിഹിതം 33.45 ശതമാനമാണ്. എന്‍ഡിഎ നേടിയത് 14.71 ശതമാനം വോട്ടാണ് . സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക്  13.03 ശതമാനം വോട്ടാണ് കിട്ടിയത്. യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ 11.38 ലക്ഷം വോട്ട് കൂടുതല്‍ കിട്ടി.  82.37 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത് .70.99 ലക്ഷം വോട്ട് എല്‍ഡിഎഫിനും കിട്ടി. എന്‍ഡിഎയ്ക്ക് കിട്ടിയത്  31.21 ലക്ഷം വോട്ട്. ഇതടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി . തിരഞ്ഞെുപ്പ് വിജയകരമായി നടത്തിതിന് ഗവര്‍ണര്‍ കമ്മീഷണര്‍ എ ഷാജഹാനെ അഭിനന്ദിച്ചു.