/kalakaumudi/media/media_files/2025/12/13/congresssssssssssssssssssssssss-2025-12-13-14-28-36.jpg)
കൊച്ചി : എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. 10 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏലൂര്‍ നഗരസഭയിൽ മാത്രമാണ് എൽഡിഎഫിന് ഭരണം നേടാനായത്. ഇടത് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഇവിടെ വിജയിച്ചത്. അങ്കമാലിയിൽ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.10 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സര്‍വാധിപത്യം തുടര്‍ന്നു. മൂവാറ്റുപ്പുഴ, ആലുവ, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 10 നഗരസഭകളിലാണ് യുഡിഎഫ് വിജയിച്ചത്. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
