/kalakaumudi/media/media_files/2025/12/16/adoor-2025-12-16-14-03-42.jpg)
തിരുവനന്തപുരം:ഈ മാസം 22 ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
മുന്നണി വിപുലീകരണം സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉന്നയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു .
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനും അപ്പുറം വിജയമാണ് കോൺഗ്രസ്സിന് നേടാൻ കഴിഞ്ഞതെന്നും കേരളത്തിലെ മുഴുവൻ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കൺവീനർ കൂട്ടിച്ചേർത്തു.
ഏതൊക്കെ പാർട്ടികളേയും മുന്നണികളേയും ഉൾപ്പെടുത്തണം എന്നതു യോഗത്തിൽ ചർച്ച ചെയ്യും.
ടീം വർക്കിന് കേരളത്തിലെ ജനങ്ങൾ നൽകിയ അംഗീകാരമാണ് യുഡിഎഫിന് ലഭിച്ച വിജയം.
സംസ്ഥാനത്തെ 505 പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചു. നിലവിൽ ടൈ ആയി നിൽക്കുന്ന പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നറുക്കെടുപ്പിലൂടെ യുഡിഎഫിന് അധികാരം ലഭിക്കാനുള്ള അവസരം ലക്ഷ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
