/kalakaumudi/media/media_files/2025/12/13/cpm-bjp-congress-2025-12-13-10-05-08.jpg)
കൊച്ചി: തൃക്കാക്കരയില്‍ യു.ഡി.എഫ് മുന്നേറ്റം. 48 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 21 സ്ഥലത്തും, എല്‍.ഡി.എഫ് 12 സ്ഥലത്തും വിജയിച്ചു.എല്‍.ഡി.എഫ് ഭരണം ലഭിച്ചാല്‍ ചെയര്‍മാന്‍ ആവാന്‍ സാധ്യതയുണ്ടായിരുന്ന സി.എന്‍ അപ്പുകുട്ടന്‍ നവോദയ വാര്‍ഡില്‍ പരാജയപ്പെട്ടു.യു.ഡി.എഫിലെ പി.കെ അലിയാണ് 76 വോട്ടുകള്‍ക്ക് വിജയിച്ചത്. യു.ഡി.എഫിലെ എം.ടി ഓമന,റഷീദ് ഉള്ളം പള്ളി, പി.എം യൂനുസ്,ടി.ടി ബാബു,എം.എസ് അനില്‍കുമാര്‍,എന്നിവര്‍ വിജയിച്ചുകയറി.
സി.പി സജില്‍, നിരൂപ ചിങ്ങം തറ,സി.എ നിഷാദ്, റസിയ നിഷാദ്, എന്നിവരാണ് എല്‍.ഡി.എഫിലെ വിജയിച്ചവരില്‍ പ്രമുഖര്‍. തൃക്കാക്കരയില്‍ ട്വന്റി 20 അക്കൗണ്ട് തുറന്നു.കാക്കനാട് ഡി.എല്‍.എഫ് വാര്‍ഡില്‍ ട്വന്റി 20 സ്ഥാനാര്‍ഥി വിജയിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
