/kalakaumudi/media/media_files/2025/12/15/udf-protest-2025-12-15-12-32-35.jpg)
ന്യൂഡൽഹി: ശബരിമല സ്വർണ്ണമോഷണത്തിൽ പാർലമെന്റ് കവാടത്തിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ .
കോടതിയുടെ മേൽനോട്ടത്തിൽ സ്വർണ്ണകവർച്ച കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടാണ് ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത് .
പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത് .'പോറ്റിയെ കേറ്റിയേ... സ്വർണ്ണം ചെമ്പായി മാറ്റിയേ...' എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാർ പ്രതിഷേധം നടത്തിയത് .
'അമ്പലക്കള്ളന്മാർ കടക്കു പുറത്ത്', 'ശബരിമല കള്ളന്മാർ കടക്കു പുറത്ത്' തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാർ ഉയർത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ, ശബരിമല സ്വർണ്ണകവർച്ച ദേശീയ തലത്തിൽ തന്നെ പ്രചാരണായുധമാക്കാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
