/kalakaumudi/media/media_files/2025/02/28/KxwHysHkGAr4bIBk23hT.jpg)
കല്‍പ്പറ്റ : വയനാട് പുനരധിവാസത്തില്‍ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ കളക്ട്രേറ്റ് ഉപരോധം സംഘര്‍ഷത്തില്‍. കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞുള്ള ഉപരോധമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. സമരം ചെയ്യുന്ന ദുരന്തബാധിതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാപ്പകല്‍ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം.
സമരത്തിനിടെ ചില ജീവനക്കാര്‍ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജീവനക്കാരന്‍ കളക്ടറേറ്റില്‍ കടന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്ത് കയറ്റാന്‍ സമ്മതിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
അന്ന് പ്രധാനമന്ത്രിക്ക് ഒപ്പം ഇവിടെയെത്തിയ മുഖ്യമന്ത്രി പിന്നീട് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ദുരിതബാധിതരുടെ സമരത്തെ പൊളിക്കാന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് ദുരന്തബാധിതര്‍ക്ക് ഒപ്പമുണ്ടെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിക്ക് എംഎല്‍എ വ്യക്തമാക്കി.