ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ,ന്യുയർ ആശംസകളുമായി ഫെയ്‌സ്ബുക്ക് കുറുപ്പ്

എറണാകുളത്ത് മെഗാ ഡാൻസ് പാർട്ടിക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യവിവരങ്ങൾ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്.

author-image
Rajesh T L
New Update
hhh

കൊച്ചി: എറണാകുളത്ത് മെഗാ ഡാൻസ് പാർട്ടിക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യവിവരങ്ങൾ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്.ഉമാ തോമസ് എം.എൽ.എയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ്  ടീം  അഡ്മിൻ ആരോഗ്യവിവരം പുറത്തുവിട്ടത്. "പുതുവത്സരത്തിലെ സന്തോഷ വാർത്ത.സെഡേഷൻ കുറച്ചു വരുന്നു, വെന്റിലേറ്റർ സപ്പോർട്ടും.ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു.എല്ലാവർക്കും ന്യുയർ ആശംസകളും നേർന്നിട്ടുണ്ട്.
പ്രാർത്ഥനകൾ തുടരുമല്ലോ.എന്നായിരുന്നു പോസ്റ്റിൽ കുറിച്ചത്.

ഇന്നലെ തന്നെ ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായി. വെൻ്റിലേറ്ററിൽ കഴിയുന്ന ഉമ ഇന്നലെ രാവിലെ കണ്ണുതുറന്ന് ഡോക്ടർമാരുടെ നിർദേശം സ്വീകരിച്ച്  മക്കളെയും  തിരിച്ചറിഞ്ഞു.നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റവർക്കുള്ള ചികിത്സ ഫലം കണ്ടു തുടങ്ങിയതായി ഡോ.കൃഷ്ണനുണ്ണി പോളക്കുളത്തും വ്യക്തമാക്കി.ചൊവ്വാഴ്ച രാവിലെ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആശുപത്രിയിൽ എത്തിയിരുന്നു. 29ന് വൈകിട്ട് വയനാട്ടിൽ മൃദംഗം വിഷൻ സംഘടിപ്പിച്ച മെഗാ നൃത്ത സന്ധ്യയ്ക്കിടെയാണ് ഉമ വേദിയിൽ നിന്ന് വീണത്.കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ സ്ഥാപിച്ച 14 അടി ഉയരമുള്ള താത്കാലിക സ്റ്റേജിന് ബാരിക്കേഡ് പോലുമുണ്ടായിരുന്നില്ല.സംഭവത്തിൽ നടി ദിവ്യാ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തും.മൃദംഗം വിഷനുമായുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. പരിപാടിയുടെ സാമ്പത്തികം,പണപ്പിരിവ് എന്നിവയും അന്വേഷണത്തിലാണ്. നൃത്താധ്യാപകരിൽ നിന്നുള്ള  വിവരങ്ങളും  പോലീസ് ശേഖരിച്ചുവരികയാണ്.

mla healthcare